
തൊടുപുഴ : ഡോ. എ.പിജെ അബ്ദുൽ കലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് , ഉൽപന്ന നിർമ്മാണ വിതരണത്തിലൂടെ സമാഹരിച്ച തുകയിൽ നിന്നും പതിനായിരം രൂപ ചിലവിട്ട് ഓട്ടിസം സെന്ററിലെ കിടപ്പ് രോഗികളായ കുട്ടികൾക്ക് വേണ്ടി ഡയപ്പറുകൾ വിതരണം ചെയ്തു. നാഷണൽ സർവീസ് സ്‌കീമിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സ്‌കൂൾ പ്രിൻസിപ്പൽ ജയകുമാരി വി ആർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബി ആർ സി ട്രെയിനർ ലാൽ കെ തോമസ് , ഓട്ടിസം സെന്റർ സ്‌പെഷ്യൽ എഡ്യുക്കേറ്റർ അശ്വനി സുഭാഷ് എന്നിവർ ചേർന്ന് ഡയപ്പേഴ്‌സ് ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡയസ് ജോൺ സെബാസ്റ്റ്യൻ , അദ്ധ്യാപകർ,ഓട്ടിസം സെന്റർ ജീവനക്കാർ , എൻ.എസ്.എസ് വോളന്റിയർ മാർ തുടങ്ങിയവർ പങ്കെടുത്തു.