തൊടുപുഴ: ശബരിമലയിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ സമർപ്പിച്ച പത്മശ്രീ എന്ന മാളികപ്പുറത്തിന് ഹിന്ദു ഐക്യവേദി ജില്ലാസമിതിയുടെ ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയും പ്രാർത്ഥനാ സദസ്സും ഇന്ന് വൈകിട്ട് 4 ന് തൊടുപുഴ സിവിൽ സ്റ്റേഷനുമുൻപിൽ നടക്കും. ശബരിമലയോടുള്ള ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവഗണന അവസാനിപ്പിക്കുക, ഭക്തരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാർ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ സംസാരിക്കും