കട്ടപ്പന: കാര്യക്ഷമമായി പ്രവർത്തിച്ചിരുന്ന പുറ്റടി ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരക്കണമെന്ന ആവശ്യം ശക്തമായി. . 1990 95 കാലത്ത് പ്രസവമുൾപ്പെടെ പരിചരണ ശുശ്രൂഷകൾ ആശുപത്രിയിൽ നടന്നിരുന്നു. എന്നാൽ സി.എച്ച്.സി.ആക്കി ഉയർത്തിയതോടെ മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലാണ്. മുൻപ് ഏഴു ഡോക്ടർമാരുടെ വരെ സേവനം ലഭിച്ചിരുന്നു. ഇപ്പോൾ ഇവിടെ എത്രഡോക്ടർമാരാണ് സേവനമനുഷ്ടിക്കുന്നതെന്ന് പറയാനാവാത്തവിമം ഇവരെ അടിക്കടി സ്ഥലം മാറ്റുകയാണ്. ഇത് ചികിൽസതേടി എത്തുന്നവർക്ക് വരുത്തുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. മുൻപ് പോസ്റ്റ്‌മോർട്ടം വരെ നടന്നിരുന്നത് നിലച്ച അവസ്ഥയിലാണ്. മന്ത്രി തലത്തിലും ഡി.എം.ഒ.യ്ക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.ഇതേത്തുടർന്ന് പ്രദേശവാസികൾ ആശുപത്രി സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.

ആശുപത്രിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, എക്‌സ്‌റേ, ഇ.സി.ജി., ദന്തൽ, ലാബ്, യുണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക , ലാബിന്റെ പ്രവർത്തനം പുതിയ ലാബ് ബ്ലോക്കിലേയ്ക്ക് മാറ്റുക., ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, തുടങ്ങി എല്ലാ വിഭാഗങ്ങളിലേയ്ക്കും കഴിവുള്ള ഡോക്ടർമാരെ

നിയമിക്കുക , ഡോക്ടർമാരുടെ അനാവശ്യ സ്ഥലംമാറ്റം ഒഴിവാക്കുക , മോർച്ചറിയുടെ പ്രവർത്തനം പുനരാരംഭിക്കുക. 7. ഓക്‌സിജൻ കോൺസൻഡ്രേറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ പുറ്റടി ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുറ്റടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് .
ചെയർമാൻ എം.സി.രാജു മേട്ടേൽ, കൺവീനർ സജി യോഹന്നാൻ, ജോ.കൺവീനർ ജോബിൻസ് പനോസ് ,
ട്രഷറർ ആൽബിൽ വർഗീസ് തുടങ്ങിയവർ പറഞ്ഞു.