ഇടുക്കി: കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജേശ്വരി രാജൻ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ടീ ബോർഡ് മെമ്പർ ടി.കെ. തുളസീധരൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ജസ്റ്റിൻ കെ.കെ, നബാർഡ് പ്രൊജക്ട് പ്രതിനിധി സിബി മാളിയേക്കൽ, യൂണിയൻ ബാങ്ക് ചേലച്ചുവട് മാനേജർ ലിയോ ജോസഫ്, കേരള ബാങ്ക് കഞ്ഞിക്കുഴി മാനേജർ അജിമോൻ സി.ബി, കാനറ ബാങ്ക് ബ്രാഞ്ച് മാനേജർ അരുൺ വിഘ്‌നേഷ് എന്നിവർ പ്രസംഗിച്ചു. ഇടുക്കി ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി പരിപാടിക്ക് നേതൃത്വം നൽകി.
അർഹരായ ഗുണഭോക്താക്കൾക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കി. നബാർഡ്, , കൃഷി വിജ്ഞാന കേന്ദ്ര, കെ.വി.കെ ഇടുക്കി, കാർഷികരംഗത്തെ ഡ്രോൺ ഉപയോഗം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ബോധവൽക്കരണ ക്ലാസ് നടത്തി.