തൊടുപുഴ : സെപ്തംബറിൽ നടന്ന പത്താം തരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 94.48 ശതമാനം പേരാണ് ജില്ലയിൽ വിജയം വരിച്ചത്. 381 പേർ പരീക്ഷ എഴുതിയതിൽ 360 പേർ വിജയിച്ചു. കട്ടപ്പന ജി ടി എച്ച് എസ് എസിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത്. ഇവിടെ 101 പേർ പരീക്ഷ എഴുതിയതിൽ 99 പേർ വിജയിച്ചു. വിജയ ശതമാനം 98. വണ്ടിപ്പെരിയാർ പഞ്ചായത്ത് എച്ച് എസ് എസിൽ പരീക്ഷ എഴുതിയ 65 പേരും വിജയിച്ചു. അടിമാലി ജി എച്ച് എസിലും (62 പേർ) വാഴത്തോപ്പ് ജി വി എച്ച് എസ് എസ് ലും (44 പേർ) പരീക്ഷ എഴുതിയ മുഴുവൻ പേരും വിജയികളായി. മറയൂർ ജി എച്ച് എസ് ൽ 29 പേർ പരീക്ഷ എഴുതിയതിൽ 16 പേരാണ് വിജയിച്ചത്. വിജയ ശതമാനം 55.തൊടുപുഴ ജി .ജി .എച്ച് എസ് എസ് ൽ 80 പേരാണ് പരീക്ഷ എഴുതിയത് ഇവിടെ 74 പേർ വിജയിച്ചു.
വിജയ ശതമാനം 92.5.