കട്ടപ്പന: ജില്ലയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഹവിൽദാർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ആലപ്പുഴ ഡി.വി.എച്ച്.എസ്.എസ് മൈതാനം, നാട്ടകം ഗവ. കോളേജ് ഗ്രൗണ്ട്, മാനന്തവാടി ജി.വി.എച്ച്.എസ്. ഗ്രൗണ്ട് എന്നിവിടങ്ങളിൽ 14, 15, 16, 18, 19, 20, 21, 22 തീയതികളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി ഹാജരാകണം.