ചെറുതോണി: കേരള കർഷക യൂണിയൻ ജില്ലാക്കമ്മറ്റി യോഗംവെള്ളിയാഴ്ച്ച രാവിലെ 11ന് ചെറുതോണിയിലുള്ള കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റി ഓഫീസിൽ കൂടുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് ബിനു ജോൺ ഇലവുംമൂട്ടിൽ അറിയിച്ചു. കേരകർഷക സൗഹൃദ സംഗമങ്ങൾ, ജില്ലാപ്രതിനിധി സമ്മേളനം,വിവിധകാർഷികഭൂ പ്രശ്‌നങ്ങൾ, സംഘടനാ പ്രവർത്തന കാര്യങ്ങൾ , കർഷക യൂണിയൻ സംസ്ഥാനതല പ്രതിനിധി സമ്മേളനം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ്, കർഷക യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ്‌വെട്ടിയാങ്കൽ തുടങ്ങിയവർ പങ്കെടുക്കും.