തൊടുപുഴ: ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുഗമമായ ദർശനംപോലും കൊടുക്കുവാൻ പറ്റാത്ത സർക്കാരാണ് നവകേരളം സൃഷ്ടിക്കാൻ ധൂർത്ത് യാത്ര നടത്തുന്നതെന്നുംഅതിന് ജനം തക്ക മറുപടി കൊടക്കുമെന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ. .എസ്.അശോകൻ പറഞ്ഞു. യു. ഡി. എഫ് തൊടുപുഴ മുൻസിപ്പൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിരുന്നു അദ്ദേഹം.തൊടുപുഴ നിയോജക കമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ16 ന് തൊടുപുഴ പഴയ ബസ്റ്റാന്റിൽ നടത്തുന്ന ജനകീയ വിചാരണ സദസിന് മണ്ഡലത്തിൽ നിന്നും 1000 പേരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എം.എ.കരിം അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. എം. ജെ.ജേക്കബ്, കെ. എം. എ ഷുക്കൂർ, എൻ.എ.ബെന്നി, എ.എം.ഹാരിദ്, റ്റി.ജെ .പീറ്റർ, കെ.ജി.സജീമോൻ, രാജേഷ് ബാബു, എം.എച്ച്.സജീവ് , ഫിലിപ്പ് ചേരിയിൽ, കെ.എം.ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.