ഇടുക്കി : ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിലേക്ക് താൽക്കാലിക ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം, ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് വിജയം, സാധുവായ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കാർഡ് എന്നിവയാണ് യോഗ്യത. പ്രായപരിധി 21 -35 വയസ്സ്. 10,000 രൂപയായിരിക്കും പ്രതിമാസ ഹോണറേറിയം. ക്ലറിക്കൽ അസിസ്റ്റന്റുമാരുടെ സേവനം അല്ലെങ്കിൽ പരിശീലന കാലയളവ് ഒരു വർഷമായിരിക്കും. സേവനം തൃപ്തികരമാണെങ്കിൽ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി സേവന കാലയളവ് ദീർഘിപ്പിച്ചു നൽകും.
നിശ്ചിത മാതൃകയിലുളള അപേക്ഷകൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്‌മെന്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ 23ന് 5 ന് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 296297.