ഇടുക്കി : ജില്ലയിൽ കട്ടപ്പന സബ് കോടതിയിലേക്ക് അഡീഷണൽ ഗവ. പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്താൻ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉളളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ വിശദമായ ബയോഡാറ്റ സഹിതം 20ന് വൈകിട്ട് മൂന്നിന് മുമ്പ് ജില്ലാ കളക്ടർ മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232242.