തൊടുപുഴ : നഗരസഭയിൽ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് പ്രവർത്തനമാരംഭിക്കുന്ന വെങ്ങല്ലൂർ, കുമ്മംകല്ല്, പഴുക്കാക്കുളം എന്നീ മൂന്ന് അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങളിലേക്ക് മെഡിക്കൽ ഓഫീസേഴ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ യോഗ്യത തെളിക്കുന്ന രേഖകൾ സഹിതം 20 ന് മുമ്പായി മുനിസിപ്പൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രായപരിധി 67 വയസ് കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടാം.