തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഷോറൂമുകളിൽ ക്രിസ്മസ്, ന്യൂഇയർ എന്നിവ പ്രമാണിച്ച് ജനുവരി ആറു വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്‌പെഷ്യൽ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആർക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബിൽഡിംഗ് തൊടുപുഴ, കെ.ജി.എസ്, ഗാന്ധി സ്‌ക്വയർ കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളിൽ ഈ ആനുകൂല്യം ലഭ്യമാണ്.