കട്ടപ്പന: ഗവ. ഐ.ടി.ഐയിൽ നിന്നും 2020 മുതൽ 2023 വരെയുള്ള കാലയളവിൽ തൃപ്തികരമായി പരിശീലനം പൂർത്തീകരിച്ചവരും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷൻ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികൾ ഇവ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പിനൊപ്പം 31 നകം ഐ.ടി.ഐ. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സമയപരിധി പാലിക്കാത്ത, 2020 ജൂലായ് 31 ൽ പരിശീലനം പൂർത്തീകരിച്ച ട്രെയിനികളുടെ തുക ഇനിയൊരു അറിയിപ്പ് കൂടാതെ സർക്കാരിലേക്ക് വകയിരുത്തുന്നതാണ്.