ചെറുതോണി: ഇടതു സർക്കാർ നടത്തുന്ന നവകേരള ധൂർത്ത് കേരളത്തിന് അപമാനമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി പ്രസ്താവിച്ചു. ക്ഷേമപെൻഷനുകൾ കുടിശികയാണ്. ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം കൊടുക്കുന്നത്. സംസ്ഥാന ജീവനക്കാർക്ക് മൂന്നുവർഷമായി ക്ഷാമബത്ത നൽകാൻ ഉണ്ട്. ലീവ് സറണ്ടർ മരവിപ്പിച്ചിരിക്കുന്നു. നാട് കടക്കെണിയിൽ ആയിരിക്കുമ്പോൾ ഭരണകർത്താക്കൾ ആഡംബര ജീവിതത്തിലാണ്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണം. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സി സുബ്രഹ്മണ്യൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച ജനറൽ സെക്രട്ടറി വി എം ഷൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ബി ഗോപകുമാർ, സെക്രട്ടറി കെ എൻ മോഹൻദാസ്, ഡി. സി. സി ജന സെക്രട്ടറി എം. ഡി . അർജുനൻ,കെ കെ അനിൽ, ഷിഹാബ് പരീത്, സണ്ണി മാത്യു, രാജേഷ് ബേബി, സിഎസ് ഷമീർ, മിനി കെ ജോൺ കെ. സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.