dpaul

തൊടുപുഴ: ന്യൂമാൻ കോളേജ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ഫുട്‌ബോൾ ടൂർണമെന്റ് നടത്തി. ഇടുക്കി ജില്ലയിലെ വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് മത്സരം നടത്തപ്പെട്ടത്.
ഉദ്ഘാടനം ജില്ലാ ഫുഡ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി പി എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ഡോ. സാജു അബ്രാഹം അദ്ധ്യക്ഷത വഹിച്ചു. , കോളേജ് ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, കോളേജ് കായിക വിഭാഗം അദ്ധ്യാപകൻ മിഥുൻ മുരളി എന്നിവർ പങ്കെടുത്തു. മത്സരത്തിൽ ഡിപോൾ പബ്ലിക്ക് സ്‌കൂൾ ന്യൂമാൻ കപ്പ് ജേതാക്കളായി. വിമലാ പബ്ലിക്ക് സ്‌കൂൾ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ഡോ. ബിജിമോൾ തോമസ് വിതരണം ചെയ്തു.