തൊടുപുഴ : വ്യവസായ വകുപ്പിന്റെയും താലൂക്ക് വ്യവസായ ആഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും ക്ലർക്കുമാർക്കുമായി ഈസ് ഓഫ് ടോണിങ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി കെസ്വിഫ്റ്റ് ബോധവൽക്കരണ ശില്പശാല കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സാഹിൽ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. എൽ. എസ്. ജി. ഡി അസി.ഡയറക്ടർ അബ്ദുൽ സമദ് മുഖ്യ പ്രഭാഷണം നടത്തി. താലൂക് വ്യവസായ ഓഫീസർ കെ. ബാബുരാജ് സ്വാഗതവും വ്യവസായ വികസന ഓഫീസർ രാജേഷ് വി .എ സ് നന്ദിയും പറഞ്ഞു. കേരള ഇൻവെസ്റ്റ്‌മെന്റ് പ്രോമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് 2018 എന്ന വിഷയത്തിൽ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ സോമനും ,കെ സ്വിഫ്റ്റ് പോർട്ടൽ പരിചയപ്പെടുത്തികെ. എസ്. ഐ. ഡി. സി എക്‌സിക്യൂട്ടീവ് സേതുലക്ഷ്മിയും ക്ലാസുകൾ എടുത്തു .