കുമളി: ശ്രീദുർഗ ഗണപതി ഭദ്രകാ ളി ക്ഷേത്രത്തിന്റെയും കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഇടുക്കി അന്ധത നിവാരണ സ മിതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കുമളി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. വാസു നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി. രവിന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.യോഗത്തിൽ ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ഗംഗാധരൻ പിള്ള, ഗോപിനാഥൻ പൊട്ടാങ്കൽ, എം.മോഹനൻ, ലഗിനാ ബാലു എന്നിവർ സംസാരിച്ചു. ഇടുക്കി മെഡിക്കൽ കോളേജ് ഒഫ്ത്തമോളജിസ്റ്റ് ഡോ. മീര മാത്യു, ഡിസ്ട്രിക്ട് കോർഡിനേറ്റർ മേഴ്‌സി വർഗ്ഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.