ചെറുതോണി: ചേലച്ചുവട് ചുരുളി എസ്.എൻ യു.പി സ്കൂൾ മന്ദിരോദ്ഘാടനം നാളെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടന സന്ദേശം നൽകും. യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ വിദ്യാഭ്യാസ സന്ദേശം നൽകും. അടിമാലി എ.ഇ.ഒ ആനിയമ്മ ജോർജ്ജ് മുഖ്യസന്ദേശം നൽകും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ,​ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ജോസഫ്,​ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി,​ ​ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് കെ.ബി. സെൽവം,​ യോഗം ഡയറക്ടർ സി.പി. ഉണ്ണി,​ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്,​ പെൻഷനേഴ്സ് ഫോറം ചെയർമാൻ പി.കെ. മോഹൻദാസ്,​ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ കൗൺസിലർ അനീഷ് പച്ചിലാംകുന്നേൽ,​ ചുരുളി ശാഖാ പ്രസിഡന്റ് കലേഷ് രാജു വിരുപ്പിൽ,​ കീരിത്തോട് ശാഖാ പ്രസിഡന്റ് സന്തോഷ് കടമാനത്ത്,​ ചുരുളി ശാഖാ സെക്രട്ടറി എം.എൻ. ഷൺമുഖദാസ്,​ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനിറ്റ് ജോഷി,​ സോയിമോൻ സണ്ണി,​ ചുരുളി എസ്.എൻ യു.പി.എസ് പി.ടി.എ പ്രസിഡന്റ് പി.ജി. മണിക്കുട്ടൻ,​ എം.പി.ടി.എ ചെയർപേഴ്സൺ ശശികല സന്തോഷ്,​ പി.ടി.എ വൈസ് പ്രസിഡന്റ് സജി പോൾ എന്നിവർ സംസാരിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ഡി. ജയ്മി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.എസ്. പ്രകാശ് നന്ദിയും പറയും.