അടിമാലി: കാടിന്റെ മക്കൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകുന്ന കനവ് പദ്ധതിയിലൂടെ ലേണേഴ്‌സ് ടെസ്റ്റ് പാസ്സായത് 20 വനിതകൾ .ദേവികുളം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്.ഇന്നലെ നടന്ന പരീക്ഷയിൽ 23 പേർ പങ്കെടുത്തു ഇതിൽ 20 പേർ വിജയികളായി.ആ കെയുള്ള 43 അപേക്ഷകരിൽ 28 പേർ പാസ്സായിട്ടുണ്ട്.തമിഴിലും, മലയാളത്തിലും ക്ലാസ്സുകളെടുത്തു.'ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു ഗൈഡ് എന്ന നിലയിലും ഒരു ഡ്രൈവർ എന്ന നിലയിലും ഒരു ജോലി ചെയ്യാൻ ഓരോ വനിതകളെയും പര്യാപ്തരാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ ടൂവീലർ ലൈസൻസ് ആണ് നൽകുന്നതെങ്കിലും ഇതിൽനിന്നും കിട്ടുന്ന ആത്മവിശ്വാസം ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടാൻ ഇവർക്ക് ഊർജ്ജം പകരും.ടൂറിസം മേഖലയിൽ വളരെയേറെ മുന്നേറിക്കൊണ്ടിരിക്കുന്ന മറയൂർ കാന്തല്ലൂർ മേഖലകളിൽ ഒരു ഡ്രൈവറായും ഗൈഡായും ജോലി ചെയ്യാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് എടുക്കാൻ വഴി ഈ വനിതകൾക്ക് കഴിയും.ഇത് ഒരു വൻ തൊഴിൽ സാധ്യതയാണ് തുറന്നിടുന്നത്. .ഇരു ചക്രവാഹന ലൈസൻസ് നേടുന്നതോടെ യാത്ര ക്ലേശം പരിഹരിക്കുന്നതോടൊപ്പം സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും ഓരോ വനിതയ്ക്കും സാധിക്കും. സാമ്പത്തിക ലാഭവും സമയലാഭവും ഇതുവഴി ലഭിക്കും.മറയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലും കനവ് പദ്ധതി നൽകുന്നുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടം ഉണ്ടാകും. മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യത്തേതാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി . പഠനം പൂർത്തിയായാൽ മറയൂർ വച്ച് തന്നെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിക്കൊടുക്കുമെന്ന് ഇടുക്കി ആർ ടി ഒ ആർ രമണൻ അറിയിച്ചു. ദേവികുളം സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥരാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപു ക്ലാസ്സെടുത്തു.

കനിവ് പദ്ധതിയിലൂടെ ലേണേഴ്‌സ് ടെസ്റ്റ് പാസ്സായവർക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപു ക്ലാസ്സെടുക്കുന്നു.