തൊടുപുഴ :കേരളത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര നടപടി തിരുത്തണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ആദ്യമായി ധനകാര്യ അടിയന്തരാവസ്ഥയുടെ ഭീഷണി കേന്ദ്ര സർക്കാർ ഒരു സംസ്ഥാനത്തിന് നേരെ ഉയർത്തുകയാണ്. കേരളത്തിലെ ധന പ്രതിസന്ധി കേന്ദ്ര സർക്കാർ ബോധപൂർവ്വം സൃഷ്ടിക്കുകയാണ്. ധനകാര്യ കമ്മീഷന്റെ തീർപ്പിൽ കുറഞ്ഞുവരുന്ന വിഹിതത്തിന്റെയും ജി എസ് ടി കോമ്പൻസേഷൻ അവസാനിപ്പിച്ചും കേരളത്തിന് ലഭിക്കേണ്ട ഗ്രാൻഡുകളിൽ 5000 കോടി കുടിശ്ശികയാക്കി, കേരളത്തിന് ഒരു ധനസഹായവും നൽകില്ലെന്ന് നിലപാട് സ്വീകരിച്ചു. സംസ്ഥാനത്തിന് അർഹമായ വായ്പയുടെ മൂന്നിലൊന്നും വെട്ടികുറച്ചും ധനപ്രതിസന്ധി സൃഷ്ട്ടിക്കുകയാണ്. സംസ്ഥാന അവകാശങ്ങൾക്ക് മേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാൻ ജീവനക്കാർ തയ്യാറാകണമെന്ന് പ്രവർത്തകയോഗം ആവശ്യപ്പെട്ടു.യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. വി പ്രഭുൽ, സംസ്ഥാന കമ്മിറ്റിയംഗം എസ് .സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.