തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിൽജനുവരി 14 മുതൽ 25 വരെ നടക്കുന്ന പുന:പ്രതിഷ്ഠാമഹോത്സവത്തിന്റെയും നവീകരിച്ച ശ്രീകോവിൽ സമർപ്പണത്തിന്റെയും ഭാഗമായി തങ്കത്താഴികക്കുടങ്ങളുടെ സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ട് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി താഴികക്കുടങ്ങൾ ഏറ്റുവാങ്ങി.അണിമംഗലം നാരായണൻ നമ്പൂതിരി,ക്ഷേത്രം മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരി,ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ടി.എസ് രാജൻ, സെക്രട്ടറി പി ജി രാജശേഖരൻ,ട്രഷറർ കെ.എസ്.വിജയൻ,നവീകരണ സമിതി കൺവീനർ പി.എസ്.രാധാകൃഷ്ണൻ,ഉപസമിതിപ്രസിഡന്റ് കെ.ഷിബുമോൻ, മാതൃസമിതി പ്രസിഡന്റ് മായ ഹരിപ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.