ഇടുക്കി: വണ്ടിപ്പെരിയാറിൽ ഡി.വൈ.എഫ്‌ഐകാരനായ പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസും പ്രോസിക്യൂഷനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കന്മാർ ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. ഭരണ നേതൃത്വത്തിൽ നിന്നുള്ള ഇടപെടൽ കൊണ്ടാണ് ഡി.വൈ.എഫ്‌.ഐക്കാരനായ പ്രതി രക്ഷപ്പെട്ടത്. പ്രതിയുടെ കുറ്റസമ്മതവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കൊലപാതകവും ബലാത്സംഗവും എല്ലാം ആധികാരികമായ തെളിവുകൾ തന്നെ ആയിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെട്ടത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല കുടുംബത്തിന് നീതി ലഭിക്കണം. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.