pannimattam

പന്നിമറ്റം: റബ്ബർ കിലോയ്ക്ക് 250 രൂപ നൽകി സംഭവരിക്കും, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കും എന്നീ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എൽ.ഡി.എഫ് സർക്കാർ ഉടനടി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന പന്നിമറ്റത്ത് കർഷക പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കർഷകരേയും ടാപ്പിംഗ് തൊഴിലാളികളേയും പ്രതിസന്ധിയിൽ നിന്നും കര കയറ്റണമെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത പി.എൻ. മോസസ് ആവശ്യപ്പെട്ടു.
എ.ഐ.കെ.കെ. എം.എസ്. ജില്ലാ സെക്രട്ടറി സിബി സി. മാത്യു അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം രാജു കുട്ടപ്പൻ, മാത്യു തോമസ്, എൻ. വിനോദ്കുമാർ, എം.എൻ. രാജൻ, ജോയി ആലക്കോട്, പ്രഭ ജയ്‌സി തുടങ്ങിയവർ സംസാരിച്ചു.