ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ആവശ്യമായ വെളിച്ച സംവിധാനം ഏർപ്പെടുത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈൽ കവലയിൽ നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യൂപോയിന്റ് വരെയുള്ള ഏകദേശം 12 കി.മീ ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആർ.ടി.സി പാർക്ക് ചെയ്യുന്ന ഗവി റൂട്ടിൽ ഒരു കി.മീ ദൂരത്തിലും മകരജ്യോതി ദർശനദിനമായ ജനുവരി 15 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്തുന്നതിലേക്കാണ് ക്വട്ടേഷൻ. കരാർ ഏറ്റെടുക്കുന്നവർ ജനുവരി 14ന് ഉച്ചക്ക് 2 ന് മുമ്പായി സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കി ജില്ലാകളക്ടർ മുമ്പാകെയോ കളക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ മുമ്പാകെയോ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു കാണിക്കണം. ഡിസംബർ 29 ഉച്ച കഴിഞ്ഞ് 3 ന് മുൻപായി തഹസിൽദാർ പീരുമേട് എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം.ഫോൺ : 04869 232077.