
തൊടുപുഴ:കേരളാ ഫോട്ടോഗ്രാഫേഴ് അസ്സോസിയേഷൻ 39ാം സംസ്ഥാന സമ്മേളന വിളംബര ജാഥ തൊടുപുഴ ഗാന്ധി സ്വകയറിൽ സർക്കിൾ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ മേഖല പ്രസിഡന്റ് ലിൻസൺ രാഗം അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി യുനസ് കെ.ഇ.,വിളംബര ജാഥ കൺവീനർ പി.എ.സുധീർ എന്നിവർ ജാഥാ ക്യാപ്ടൻ കെ.എം.മാണിയെ ഷാളണിയിച്ച് സ്വീകരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ടി.ജി. ഷാജി, സംസ്ഥാന ട്രഷറർ റോബിൻ എൻവീസ്, സംസ്ഥാന കമ്മിറ്റിയംഗം ബിജോ മങ്ങാട്ട്, ജില്ലാ ട്രഷറർ സെബാൻ ആതിര, കമൽ സന്തോഷ് , സജി ഫോട്ടോ പാർക്ക് സുനിൽ കളർ ഗേറ്റ്, ജിയോ ടോമി, പി.എ സുധീർ , അലി പെരുനിലം തുടങ്ങിയവർ പങ്കെടുത്തു.