
കഞ്ഞിക്കുഴി : എസ് .എൻ .വി. എച്ച്.എസ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്‌കീം വി.എച്ച്.എസ്.ഇ വിഭാഗവും കേരള എനർജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് ഊർജ സംരക്ഷണ റാലി 'മിതം 2.0" കഞ്ഞിക്കുഴിയിൽ സംഘടിപ്പിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പ്രദീപ് എം എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് സബ് എഞ്ചിനീയർ ദീപു സന്ദേശവും പ്രിൻസിപ്പാൾ ശ്രീ. ബൈജു എം. ബി നന്ദിയുംപറഞ്ഞു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിജുമോൻ കെ, അദ്ധ്യാപകരായ മഞ്ജു പി .വി, പ്രസന്ന ടി .എസ് എന്നിവർ നേതൃത്വം നൽകി.