പീരുമേട്:എസ്.എൻ.ഡി.പി.യോഗം യൂത്ത് മൂവ്‌മെന്റ് പീരുമേട് യൂണിയൻ വാർഷികവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 1ന് രാവിലെ 10ന് നടക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവന്റെ അദ്ധ്യക്ഷതവഹിക്കും. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.രാജൻ, നിയുക്ത ബോർഡുമെമ്പർ എൻ.ജി. സലികുമാർ ,കൗൺസിലർ പി.വി സന്തോഷ് ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അമ്പിളി സുകുമാരൻ, വനിതാ സംഘം സെക്രട്ടറി ലതാ മുകുന്ദൻ സൈബർ സേനാ ചെയർമാൻ ഷിബു മുതലക്കുഴി തുടങ്ങിയവർ പ്രസംഗിക്കും