ചെറുതോണി:
വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ നിഷ്ഠൂരമായ കൊലപാതകകേസിൽ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടിതി വിധി അത്യന്തം ദൗർഭാഗ്യകരവും പൊതുസമൂഹത്തിന് ഉൾക്കൊള്ളാനാവാത്തതുമാണെന്ന് സിപി. എം ജില്ലാ സെക്രട്ടറിയറ്റ് .നീതി ലഭിക്കുംവരെ പെൺകുട്ടിയുടെ കുടുംബത്തോടെപ്പം ഏതറ്റംവരേയും പോകും. പ്രതിക്കെതിരായി എല്ലാ തെളിവുകളും ഉണ്ടായിരുന്നതായും വിസ്തരിച്ച 48 പേരിൽ ഒരാൾപോലും കൂറുമാറിയില്ലെന്നും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിയ സാഹചര്യത്തിൽ ഉണ്ടയ വിധി കുടുംബത്തിനും പൊതുസമൂഹത്തിനും ദുഖവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. നിയമപോരാട്ടത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകും. തുടക്കംമുതലേ ആ കുടുംബത്തിനൊപ്പം നിലകൊള്ളുകയാണ്. പട്ടികജാതി പട്ടിക വർഗ മന്ത്രി കെ രാധാകൃഷ്ണനും സി.പി. എം നേതാക്കളുമെല്ലാം വീട് സന്ദർശിച്ചിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നതെന്നും സി. പി. എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.