തൊടുപുഴ: കുട്ടികളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി എണ്ണമറ്റ നിയമങ്ങളും സംഘടനകളും പദ്ധതികളും നമ്മുടെ നാട്ടിലുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി, ശിശുസംരക്ഷണ സമിതി, ചൈൽഡ് ലൈൻ, ബാലാവകാശ കമ്മിഷൻ, ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങി കേന്ദ്രത്തിലും സംസ്ഥാനത്തും എണ്ണമറ്റ സമിതികളും കമ്മിഷനുകളുമുണ്ട്. എന്നിട്ടും കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം മാത്രം നിർബാധം തുടരുന്നു. എല്ലാ പഞ്ചായത്തിലും ചൈൽഡ് ലൈൻ കമ്മിറ്റികളുണ്ട് കേരളത്തിൽ. പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വൈസ് ചെയർപേഴ്‌സണുമായുള്ള കമ്മിറ്റിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ, കുട്ടികളുടെ പ്രതിനിധികൾ, അംഗൻവാടി ടീച്ചർ, സ്‌കൂൾ ടീച്ചർ തുടങ്ങി സാമൂഹ്യപ്രവർത്തകർ വരെ അംഗങ്ങളാണ്. കമ്മിറ്റികൾ മൂന്നുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. ഇത്തരത്തിൽ നഗരസഭ, കോർപ്പറേഷൻ, ബ്ലോക്ക്, ജില്ലാ തലത്തിലും ഈ കമ്മിറ്രികളുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ പല പഞ്ചായത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായി യോഗം ചേരാറില്ല.
കുട്ടികൾക്കെതിരായ പീഡനം അറിയിക്കാം
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ: 0471 2326603
ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ: 1098
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, തൊടുപുഴ: 04862 200108
വനിതാ പൊലീസ് ഹെൽപ്പ് ലൈൻ: 1091
പൊലീസ് ഹെൽപ് ലൈൻ: 100