മണക്കാട്: മിനി എം. സി. എഫ് .പരിസരത്ത് കൊച്ചുകുട്ടികളുടെ ഡയപ്പർ അടക്കമുള്ള മാലിന്യം നക്ഷേപിച്ച വ്യക്തിയിൽ നിന്നും പിഴ ഈടാക്കി.ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ മണക്കാട് ജംഗ്ഷനു സമീപമാണ് മാലിന്യം നിക്ഷേപിച്ചത്. മണക്കാട് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരശോധനയിൽ മാലിന്യം നക്ഷേപിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരം ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ ആരക്കുഴ സ്വദേശിയെ വിളിച്ച് വരുത്തി 5000 രൂപ പിഴ ഈടാക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പരിധിയിൽ മാലിന്യം നക്ഷേപിക്കുന്നവർക്കെതിരെ തുടർന്നും കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു