തൊടുപുഴ: വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയെന്ന കേസിലെ വിധി അന്വേഷണ സംവിധാനത്തിനും ജുഡീഷ്യറിക്കും നാടിനും നാണക്കേട് ഉണ്ടാക്കിയെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. ശിവരാമൻ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്നും കഴുത്തു ഞെരിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസും അവകാശപ്പെട്ടിരുന്നു. കേസ് അന്വേഷണത്തെ ബാഹ്യ ഇടപെടൽ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയം സാധാരണ ജനങ്ങൾക്കുണ്ട്. കുട്ടിയ്ക്ക് നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണം. പ്രതിയെ രക്ഷപ്പെടുത്തുന്നതിനായി ഏതെങ്കിലും ശക്തി കേന്ദ്രങ്ങൾ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർ മാപ്പ് അർഹിക്കുന്നില്ലെന്നും അദ്ദേഹം ഫോസ്ബുക്കിൽ കുറിച്ചു.