മുതലക്കോടം: മുതലക്കോടം സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ അഖില കേരള എക്യുമെനിക്കൽ കരോൾ ഗാന മത്സരം 'ഗ്ലോറിയ 2K- 23' നാളെ വൈകിട്ട് 5.30ന് മുതലക്കോടം സെന്റ് ജോർജ് ഹൈസ്‌കൂളിൽ നടക്കും. മുതലക്കോടം ഇടവകയുടെ നേതൃത്വത്തിൽ നടത്തുന്ന കരോൾ ഗാന മത്സരത്തിൽ കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് ലഭിച്ച ഓൺലൈൻ എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ പങ്കെടുക്കും.