പീരുമേട് : വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ സി.ബി.ഐയെ കൊണ്ട് പുനർ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര സമാധാന സംഘടനാ അംഗം ഡോ. ഗിന്നസ് മാടസ്വാമി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം തുടർ നടപടികൾക്കായി ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കേസിൽ യഥാർത്ഥ പ്രതിയെ കണ്ടെത്താനും കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്താനും സി.ബി.ഐ തന്നെ പുനർ അന്വേഷണം നടത്തണമെന്ന് നിവേദനത്തിൽ പറയുന്നു.