തൊടുപുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് ജില്ലാ സമ്മേളനം 16, 17 ദിവസങ്ങളിലായി തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ ഹാളിൽ നടക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9.45ന് പതാക ഉയർത്തൽ. തുടർന്ന് നടക്കുന്ന സമ്മേളനം സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. സരളാദേവി അദ്ധ്യക്ഷത വഹിക്കും.