വണ്ണപ്പുറം: രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവിശല്യം പരിഹരിക്കാൻ സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആൾ ഇന്ത്യാ കിസാൻ ഖേത് മസ്ദൂർ സംഘടന (എ.ഐ.കെ.കെ.എം.എസ്) ജില്ലാ സെക്രട്ടറി സിബി സി. മാത്യു ആവശ്യപ്പെട്ടു. റബ്ബർ കിലോ 250 രൂപയാക്കുക, വന്യജീവിശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന നടത്തുന്ന കർഷക പ്രതിഷേധ മാസാചരണയോഗം വണ്ണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സണ്ണി കോലഞ്ചേരി അദ്ധ്യക്ഷനായ യോഗത്തിൽ സെബാസ്റ്റ്യൻ കൊച്ചടിവാരം, എൻ. വിനോദ്കുമാർ, ടി.ആർ. തമ്പാൻ എന്നിവർ സംസാരിച്ചു.