santhigiri
വഴിത്തല ശാന്തിഗിരി കോളേജിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നിർമ്മിച്ച വീൽ ചെയർ പാർക്കിന്റെ ഉദ്ഘാനം പുറപ്പുഴ ദ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്‌കരൻ നിർവ്വഹിക്കുന്നു. ഫാ. പോൾ പാറക്കാട്ടേൽ, തോമസ് പയറ്റനാൽ, മാത്യു തുടങ്ങിയവർ സമീപം.

വഴിത്തല: ശാന്തിഗിരി കോളേജിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വീൽ ചെയർ പാർക്ക് സ്ഥാപിച്ചു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ഈ നൂതന സംരംഭം കേരളത്തിൽ ആദ്യമാണെന്നും ശാന്തിഗിരിയിലെ കുട്ടികൾക്ക് ഈ പാർക്ക് വലിയ ഉല്ലാസവും ആനന്ദവും നൽകുമെന്നും ഭാസ്‌കരൻ പറഞ്ഞു. വീൽചെയറിൽ സഞ്ചരിക്കുന്നവർക്ക് ഉപകാരപ്രദമായ രീതിയിലാണ് പാർക്കും ഉപകരണങ്ങളും നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ കോളേജ് മാനേജർ പോൾ പാറക്കാട്ടേൽ സി.ഐ.ഐ സ്വാഗതമാശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പയറ്റനാൽ, പ്രോജക്ട് ഓഫീസർ മാത്യു എന്നിവർ സംസാരിച്ചു.