
കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ 'വിക്ടറി ഡേ' നടത്തി.തൊടുപുഴ ഉപജില്ലാ തലത്തിൽ നടന്ന കലോത്സവം, കായിക മേള, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, ഐ. റ്റി എന്നീ മേലകളിലെല്ലാം കരിമണ്ണൂർ സ്‌കൂളാണ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. ജില്ലാതലത്തിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം എന്നീ മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ് കരിമണ്ണൂർ സ്‌കൂൾ നേടി.
സംസ്ഥാന തല ശാസ്‌ത്രോത്സവത്തിൽ ഏറ്റവും മികച്ച ഹൈസ്‌കൂൾ എന്ന നേട്ടം കൈവരിച്ചതും ശാസ്ത്രമേളയിൽ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ്, ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്, പ്രവൃത്തിപരിചയമേളയിൽ നാലാം സ്ഥാനം എന്നീ നേട്ടങ്ങളും വിക്ടറി ഡേ ആഘോഷത്തിന് മാറ്റുകൂട്ടി.
'വിക്ടറി ഡേ' പരിപാടി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ തൊടുപുഴ എ.ഇ.ഓ ഷീബാ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസ് വടക്കേടത്ത്, വാർഡ് മെമ്പർ ആൻസി സിറിയക്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, പി.ടി. എ വൈസ് പ്രസിഡന്റ് എ. പി. ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ സജി മാത്യു ആമുഖ പ്രസംഗം നടത്തി. പി.ടി.എ പ്രസിഡന്റ് ജോസൺ ജോൺ സ്വാഗതവും എം.പി.റ്റി.എ പ്രസിഡന്റ് ജോസ്മി സോജൻ നന്ദിയും പറഞ്ഞു.