ഇടുക്കി: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024 മായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ സാന്നിദ്ധ്യത്തിൽ വോട്ടർപട്ടിക നിരീക്ഷകൻ സീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ സംഘടിപ്പിച്ച യോഗത്തിൽ വിവിധ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എം എൽ എ മാരുടെ പ്രതിനിധികൾ എന്നിവരുമായി നിരീക്ഷകൻ ചർച്ച നടത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, വിവിധ നിയമസഭാ മണ്ഡലങ്ങളിലെ തഹസീൽദാർമാർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർമാർ, മറ്റ് ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമായി വോട്ടർ പട്ടിക പുതുക്കൽ നടപടികൾ സംബന്ധിച്ച് വിലയിരുത്തൽ നടത്തി. യോഗ്യരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യമെന്ന് സീറാം സാംബശിവ റാവു അറിയിച്ചു.