അടിമാലി: മുഖ്യമന്ത്രി പിണറായി വിജയനെ ലാവലിൻ കേസിൽ വിചാരണ ചെയ്യണമെന്നും സ്വന്തം എം.പിയെ പരസ്യമായി മുഖ്യമന്ത്രി അധിക്ഷേപിച്ചിട്ടും മാണി ഗ്രൂപ്പ് ഇടത് മുന്നണിയിൽ തുടരുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. സി.എം.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. സുരേഷ് ബാബു അദ്ധ്യക്ഷനായി. അഡ്വ. ബി. സ്വാതികുമാർ, കെ.എ. കുര്യൻ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി, തങ്കമ്മ രാജൻ, അനീഷ് ചേനക്കര, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, എൽ. രാജൻ, പി.വി. ഷംസുദ്ധീൻ, വിശ്വനാഥൻ, ടി.എ. അനുരാജ്, പി.ആർ. അനിൽകുമാർ, ടി.ജി. ബിജു, ഹാപ്പി കെ. വർഗീസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയായി കെ.എ. കുര്യനെയും ജോയിന്റ് സെക്രട്ടറിമാരായി അനീഷ് ചേനക്കര, എൽ. രാജൻ, ശ്രീജ മധു എന്നിവരെയും തിരഞ്ഞെടുത്തു.