പഴയമറ്റം: മുട്ടം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രകാരം കറവപശുക്കൾക്കുള്ള കാലിത്തീറ്റ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പഴയമറ്റം ആപ്‌ക്കോസ് പ്രസിഡണ്ട് കെ.ടി. അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു. വെറ്റിനറി ഹോസ്പിറ്റലിലെ സീനിയർ വെറ്റിനറി സർജൻ പദ്ധതി സംബന്ധിച്ച് വിശദീകരണം നടത്തി. ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾ, ക്ഷീരസംഘം സെക്രട്ടറി, ക്ഷീരകർഷകർ, മൃഗസംരക്ഷണ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ മിനിമോൾ ചാക്കോ എന്നിവർ സംസാരിച്ചു.