തൊടുപുഴ: സക്കാത്ത് കമ്മിറ്റിയുടെ രണ്ടാം ഘട്ട ഭവന സമർപ്പണവും പൊതുസമ്മേളനവും ഇന്ന് രാവിലെ 9.30ന് കുമ്പംകല്ല് അറേബ്യൻ ഓഡിറ്റോറിയത്തിൽ നടക്കും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈത്തുസക്കാത്ത് കേരളയുമായി സഹകരിച്ച് പൂർത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോൽദാനമാണ് ഞായറാഴ്ച നടക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ കേരള ചെയർമാൻ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊടുപുഴ സകാത്ത് കമ്മിറ്റി ചെയർമാൻ അഡ്വ. ഇ.എസ്. മൂസ അദ്ധ്യക്ഷത വഹിക്കും. ആലുവ ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം വി.എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യക്കോസ് എം.പിയും മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും ചേർന്ന് ഭവന സമർപ്പണം നിർവഹിക്കും. ടി.പി.എം. ഇബാഹീം ഖാൻ, പീസ് വാലി ചെയർമാൻ പി.എം. അബുബക്കർ, നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി, ജമാഅത്ത് ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഷാജഹാൻ നദ്വി, ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം ഇംദാദുള്ള നദ്വി, തഖ്വ മസ്ജിദ് ഇമാം ഷഹീർ മൗലവി ഖാസിമി, വാർഡ് കൗൺസിലർ സബീന ബിഞ്ചു, പ്രോഗ്രാം കൺവീനർ പി.പി. കാസിം മൗലവി, പീപ്പിൾസ് ഫൗണ്ടേഷൻ കോഡിനേറ്റർ എ.പി. ഹസൻ എന്നിവർ സംസാരിക്കും.