പൈനാവ്: സർക്കാർ ഓഫീസുകളിൽ വിതരണം ചെയ്യുന്നതിനായി ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റി പ്രസിദ്ധപ്പെടുത്തിയ കലണ്ടർ പ്രകാശനം ചെയ്തു. കളക്‌ട്രേറ്റിൽ നടന്ന പ്രകാശന കർമ്മം അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ്.രാഗേഷിന് നൽകി നിർവ്വഹിച്ചു. സർക്കാർ ജീവനക്കാരുടെ സംഘടന എന്ന പരിമിതി മുറിച്ച് കടന്ന് ജോയിന്റ് കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് ഷൈജു പി. ജേക്കബ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.വി സാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോൗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസ് സ്വാഗതവും ഇടുക്കി മേഖലാ പ്രസിഡന്റ് എൻ.കെ സജൻ നന്ദിയും പറഞ്ഞു.