വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി വ്രതവും ചതയപ്രാർത്ഥനയും 18ന് നടക്കും. തിങ്കളാഴ്ച ഷഷ്ഠി പൂജ,​ കലശം,​ നെയ്യ് വിളക്ക് സമർപ്പണം,​ പാൽപ്പായസം,​ പഞ്ചാമൃതം,​ ഇളനീർ അഭിഷേകം എന്നിവ വിശേഷാൽ പൂജയോടെ നടക്കുമ്പോൾ ഗുരുദേവ സന്നിധിയിൽ ചതയപ്രാർത്ഥന നടക്കും. ഗുരുപുഷ്പാഞ്ജലി,​ സമൂഹപ്രാർത്ഥന,​ ശാന്തി ഹവനം എന്നിവ നടക്കും. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി മുഖ്യകാർമ്മികത്വം വഹിക്കും. സമർപ്പണ ശേഷം ഗുരുപ്രസാദം,​ അമൃതഭോജനം. കാഞ്ഞിരമറ്റം കണ്ണിപറമ്പത്ത് യഥുരാജാണ് ചതയപ്രാർത്ഥന സമർപ്പിക്കുന്നത്.