തൊടുപുഴ: കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും സാമൂഹിക സാമുദായിക ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് നടത്തുന്ന അതിജീവന യാത്ര ഇന്ന് കോതമംഗലം രൂപതയിൽ ആരംഭിക്കും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ജാഥാ ക്യാപ്ടനായിട്ടുള്ള അതിജീവന യാത്രയ്ക്ക് ഇന്ന് 12.30ന് മൂവാറ്റുപുഴയിലും
02.30ന് തൊടുപുഴയിലും അഞ്ചിന് കോതമംഗലത്തുമാണ് രൂപതാ സമിതി സ്വീകരണങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. മൂവാറ്റുപുഴയിൽ നൽകുന്ന സ്വീകരണ പരിപാടി കോതമംഗലം രൂപത പ്രോട്ടോ സിഞ്ചലൂസ് റവ. മോൺ. ഫ്രാൻസിസ് കീരംപാറയും തൊടുപുഴയിൽ നൽകുന്ന സ്വീകരണം ബിഷപ്പ് എമരിതൂസ് മാർ ജോർജ് പുന്നക്കോട്ടിലും കോതമംഗലത്ത് രൂപത സിഞ്ചലൂസ് മോൺ. പയസ് മലേകണ്ടത്തിലും ഉദ്ഘാടനം ചെയ്യും.