കുടയത്തൂർ: എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖയുടെ വിശേഷാൽ പൊതുയോഗം ടി.കെ. മാധവൻ മെമ്മോറിയൽ ഹാളിൽ ശാഖാ പ്രസിഡന്റ് പി.ആർ. സജീവന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖാ ആക്ടിംഗ് സെക്രട്ടറി എം.ഡി. രാജീവ് സ്വാഗതമാശംസിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം കെ.കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഉത്സവാഘോഷ കമ്മിറ്റി കൺവീനറായി സൈജു, ജോയിന്റ് കൺവീനർമാരായി അജിത്, അപ്പു എന്നിവരെ തിരഞ്ഞെടുത്തു.
യൂണിയൻ വനിതാ സംഘം സെക്രട്ടറി സ്മിത ഉല്ലാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വനിതാ സംഘം വാർഷിക പൊതുയോഗത്തിൽ പ്രെമി രാജീവ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജാ ശിവൻ യോഗം ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ഭാരവാഹികളായി അജി മോഹൻ (പ്രസിഡന്റ്), പ്രെമി രാജീവ് (വൈസ് പ്രസിഡന്റ്), ലിജ അനിൽ (സെക്രട്ടറി), ആശ സൈജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
മനു തമ്പി അദ്ധ്യക്ഷത വഹിച്ച യൂത്ത് മൂവ്മെന്റ് വാർഷിക യോഗത്തിൽ ശരത് എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. അഖിൽ എം.എസ് (പ്രസിഡന്റ്), അഖിൽ പടിക്കാപറമ്പിൽ (വൈസ് പ്രസിഡന്റ്), അജേഷ് ഇലവുങ്കലിനെയും (സെക്രട്ടറി) ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗത്തിൽ അമ്പിളി ബിജു നന്ദി പറഞ്ഞു.