
പള്ളിവാസൽ: കല്ലാർവെട്ടിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം അഡ്വ. എ രാജ എംഎൽഎ നിർവഹിച്ചു. 2018ലെ പ്രള യത്തിൽ ആശുപത്രികെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ പരിമിതമായ സാഹചര്യത്തിൽ വാടക കെട്ടിടത്തിൽ പ്രവർത്തനം നടന്നുവന്നത്. ഗ്രാമപഞ്ചായത്തു ഭരണസമിതിയുടെയും എം.എൽ.എയുടെയും ശ്രമഫലമായി പുതിയ കെട്ടിട നിർമാണത്തിന് സർക്കാർ 1കോടി 60 ലക്ഷം രൂപ അനുവദിക്കുകയും എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കെട്ടിട നിർമാണ പ്രവർത്തനം ആരംഭിക്കുന്നത്.ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ക്ഷ്യമിടുന്നത്..കല്ലാർവട്ടിയാറിൽ നടന്ന നിർമാണ ഉദ്ഘാടന യോഗത്തിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്സി എസ് അഭിലാഷ് സ്വാഗതം പറഞ്ഞു. . നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ .അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്ിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എം. ഭവ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലത, സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ പി ശശികുമാർ, സുജി ഉല്ലാസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ലാലു, അഖില ജെ, പഞ്ചായത്ത് അംഗങ്ങളായ പ്രേമ അച്യുതൻ, എസ്.സി രാജ, സ്വപ്ന സജിമോൻ, ആർ സി ഷാജൻ, ഷൈനി സിബിച്ചൻ, എഫ് രാജ, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എ സി ബിന്ദു, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ .ബി വരദരാജൻ, ആസൂത്രണ സമിതി അംഗം കെ ജെ സിബി, എം എം മാത്യു, കല്ലാർ സഹകരണ ബാങ്ക് പ്രസിഡന്റ് എം എം കുഞ്ഞുമോൻ,ഋഷിരാജ്, തുളസി ഭായി കൃഷ്ണൻ, സി വി ജേക്കബ്, ചാർലി, ബിജോ തോമസ്, ഷാഫി കോട്ടയിൽ, ഭാസി കുറ്റിക്കാട്ട് , ഇബ്രാഹിം പി എം, ജിനി സൈമൺ, രജിത റോയി,കെ വി സോന, ഡോ. എസ് ഡി അയ്യപ്പദാസ് എന്നിവർ പ്രസംഗിച്ചു. .മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അക്സ ജി എം നന്ദി പറഞ്ഞു.