
ഇടുക്കി: ലോക്‌സഭ തെരെഞ്ഞെടുപ്പിന് മന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിന് ജില്ലാ കളക്ടറേറ്റിൽ ഇ.വി.എം പരിചയപ്പെടുത്തൽ കേന്ദ്രം ആരംഭിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ അരുൺ എസ് നായർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ലത വി.ആർ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ മനോജ് ആർ, ആർ.ആർ ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്, കളക്ടറേറ്റിലെ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി വരെ കേന്ദ്രം പ്രവർത്തിക്കുമെന്നും എല്ലാ പൊതുജനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.