തൊടുപുഴ: യൂത്ത് കോൺഗ്രസിന്റ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനായി ഗുണ്ടാ അക്രമം അഴിച്ചുവിടുന്ന പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ ജോൺ ഉദ്ഘാടനം ചെയ്തു. . സംസ്ഥാന സെക്രട്ടറി അരുൺ പൂച്ചക്കുഴി ,നേതാക്കളായ ടോണി തോമസ്, ബിപിൻ ഈട്ടിക്കൻ, ബിപിൻ അഗസ്റ്റിൻ, ഷാനു ഷാഹുൽ, എം.എച്ച് സജീവ്, പി.ആർ രാജേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഫൈസൽ ടി.എസ്, ജോസുകുട്ടി ജോസഫ്, ജോജോ വെച്ചൂർ, റഹ്മാൻ ഷാജി, അൽത്താഫ് സുധീർ, പ്രിൻസ് ജോർജ്, ഫിലിപ്പ് ജോമോൻ, ജോസ് കെ പീറ്റർ, ബിപിൻ ജോസഫ്, ജോബിസ് മുട്ടം, കെ.എം ഷാജഹാൻ, റെഷീദ് കപ്രാട്ടിൽ ലിജോ മഞ്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി.