കട്ടപ്പന: നിരോധിത പാൻ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മാെത്ത വ്യാപാരിയെ പൊലീസ് പിടികൂടി. കട്ടപ്പന പിണർവിളയിൽ യൂസഫ് ഹമീദിനെയാണ് കട്ടപ്പന പാെലീസ് പിടികൂടി. 13650 രൂപയുടെ സാധനമാണ് പിടികൂടിയത്. 2610 പായ്ക്കറ്റുകൾ രണ്ട് ചാക്കുകളിലാക്കിയാണ് വാഹനത്തിൽ കൊണ്ടുവന്നത്. കട്ടപ്പന മാർക്കറ്റിൽ പഴുക്ക, പുകയില, ചുണ്ണാമ്പ് അടക്കമുള്ള നിയമാനുസൃത സാധനങ്ങൾ വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് പാൻ മസാല വിൽപ്പന നടത്തി വന്നിരുന്നത്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള യൂസഫിന്റെ വീട്ടിൽ നിന്ന് സ്വന്തം കടയിലേക്ക് നിരോധിത ഉത്പന്നങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന വഴിയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ പള്ളിക്കവലക്കയിൽ വെച്ച് ഉത്പന്നങ്ങൾ പിടികൂടിയത്. ഇതിന് മുമ്പും ഇത്തരം കേസിൽ യൂസഫ് പിടിയിലായിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മാേനിന്റെ നിർദ്ദേശപ്രകാരം ഡൻസ് സാഫ് ടീമും കട്ടപ്പന എസ്.ഐ എബി ജോർജ്, സുമേഷ് തങ്കപ്പൻ, കെ.ടി. സന്തോഷ്, വി.എം. ശ്രീജിത്ത്, ശരണ്യ മോൾ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്‌.