cow

തൊടുപുഴ: എങ്ങനെ കാലികളെ വളർത്തി ഉപജീവനം കഴിക്കുമെന്ന ആശങ്കയിലാണ് ക്ഷീരകർഷകർ. കാലിത്തീറ്റ വില വർദ്ധനവിനെ എങ്ങനെ തരണംചെയ്യണമെന്ന് കരുതുമ്പോൾ ദാ.. വീണ്ടും വിലകൂട്ടൽ. . ഇതോടൊപ്പം പാലിനും പാലുല്പന്നങ്ങൾക്കും മുടക്ക്മുതലിന്് അനുസൃതമായി വില ലഭിക്കാത്തതും തിരിച്ചടിയായതോടെ ക്ഷീരമേഖലയിൽനിന്ന് കർഷകർ പന്നോട്ട്പോകുകയാണ്..

ഉപജീവനത്തിനായി കന്നുകാലി വളർത്തലിനെ ആശ്രയിക്കുന്നവരും ചെറുകിട ക്ഷീരകർഷകർക്കും വലിയതോതിൽ പഴുവളർത്തൽ നടത്തുന്ന ഫാമുടമകൾക്കും ഒരുപോലെ തിരിച്ചടിയാണ് കാലിത്തീറ്റയുടെ വിലയിലെ കുതിച്ച്കയറ്റം വരുത്തിവയ്ക്കുന്നയ്. . പ്രശ്നങ്ങൾ പരിഹരിക്കാനും ക്ഷീരകർഷകരെ സംരക്ഷിക്കാനും ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നുമില്ല.

പാലിന് ഒരു വർഷത്തിനുള്ളിൽ അഞ്ച് രൂപ മാത്രമാണ് വർദ്ധിച്ചതെങ്കിൽ വിവിധ കമ്പനികളുടെ കാലിത്തീറ്റ ചാക്ക്കൊന്നിന് കൂടിയത് നിസാര തുകയൊന്നുമല്ല, 250 രൂപയോളം കുത്തനെകയറുകയായിരുന്നു. . 40-45 രൂപ നൽകിയാണ് ഒരു ലിറ്റർ പാൽ മിൽമ ക്ഷീര കർഷകരിൽ നിന്ന് ഏറ്റെടുക്കുന്നത്. ഉല്പാദന ചെലവ് ഇതിലും വളരെ കൂടുതലുമാണ്.കാലിത്തീറ്റയ്ക്ക് പുറമേ വൈക്കോൽ, കാത്സ്യം സപ്ലിമെന്റ്സ്, മരുന്നുകൾ തുടങ്ങിയവയ്ക്കും വില വർദ്ധിച്ചു.

വേണം സബ്സിഡി

പാൽ വില നിയന്ത്രണ വിധേയമായി പോകുമ്പോൾ കാലിത്തീറ്റ വില നിയന്ത്രണാതീതമായി ഉയരുകയാണ്. കാലിത്തീറ്റയ്ക്ക് വില നിയന്ത്രണം ഏർപ്പെടുത്തുകയോ പ്രത്യേക സബ്സിഡി നൽകുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.ക്ഷീരകർഷകർക്ക് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും സബ്സിഡികളും സർക്കാർ നിറുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ പോലെ ക്ഷീരകർഷകർക്ക് കൈത്താങ്ങായി ഒരു ലിറ്റർ പാലിന് നാലുരൂപ സഹായം നൽകാൻ കേരളം പദ്ധതി ആവിഷ്കരിച്ചെങ്കിലും 2022 ജൂണിൽ ഒരു മാസം മാത്രമാണിത് നടന്നത്.പിന്നെ അവ നിലച്ചു.

അസംസ്കൃത

വസ്തുക്കളുടെ ക്ഷാമം

അസംസ്കൃത വസ്തുക്കളുടെ വില കൂടുന്നതും ലഭ്യതയിൽ കുറവുണ്ടാവുന്നതുമാണ് കാലിത്തീറ്റ വില വർദ്ധിക്കാൻ കാരണം. ഉയർന്ന വില പിന്നീട് ഒരിക്കലും കുറയുന്നില്ലെന്നതാണ് വെല്ലുവിളി.